EBM News Malayalam

ആരോഗ്യ ഗുണങ്ങള്‍ നല്‍കും ഗ്രീന്‍ ടീ

രാവിലെ സാധാരണ ചായയ്ക്കു പകരമായി ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ലഭിക്കുന്ന മെച്ചം മനസിലാക്കിയതാണ് ഇതിനു കാരണം. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകളും കഫീനും മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തില്‍ കത്തിക്കുമെന്നും വളരെയധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദഹനത്തെ മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ടീ – നാരങ്ങ കൂട്ട് സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ എളുപ്പത്തില്‍ ശരീരത്തിലെത്തിക്കാന്‍ നാരങ്ങ ഗുണം ചെയ്യുന്നു. ഗ്രീന്‍ ടീയില്‍ നിന്ന് നിങ്ങളുടെ ശരീരം പുറത്തെടുക്കുന്ന കാറ്റെച്ചിനുകളെ (ആമാശയത്തിലെ ആസിഡ് ക്രമീകരിക്കുന്ന ഘടകം) വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ നീര് സഹായിക്കും.

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹത്തിന്റെ ഫലമായി ഉണ്ടാവുന്ന വൃക്കകളുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ ഈ പാനീയം നിങ്ങളെ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രമേഹത്തിന്റെ മറ്റ് ദോഷകരമായ ഫലങ്ങളെ നിയന്ത്രിക്കാനും ഈ പാനീയത്തിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ മികച്ചതാണെന്ന് എല്ലാവവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. നാരങ്ങയുടെ ഗുണങ്ങള്‍ കൂടി ചേരുന്നതോടെ ഫലങ്ങള്‍ ഒന്നുകൂടെ വര്‍ധിക്കുന്നു. കൊഴുപ്പ് കത്തിക്കാനും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. വിശപ്പിനെ ചെറുക്കാന്‍ സഹായിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ അടങ്ങിയതാണ് നാരങ്ങ.

ചര്‍മ്മത്തിനും മുടിക്കും

ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും ഗ്രീന്‍ ടീ- നാരങ്ങ കൂട്ട് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിനും മുടിക്കും വിലപ്പെട്ട ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ് ഗ്രീന്‍ ലെമന്‍ ടീ. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുടിയുടെ വളര്‍ച്ചയെ സജീവമാക്കാനും മിനുസമാര്‍ന്ന മുടിയും തിളങ്ങുന്ന ചര്‍മ്മവും നേടുന്നതിനായും നിങ്ങള്‍ക്ക് ഈ പാനീയം കുടിക്കാവുന്നതാണ്.

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

മുറിവുകള്‍ ഭേദമാക്കാനും എല്ലുകളുടെയും പല്ലുകളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനും ഈ പാനീയം ഗുണം ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങകള്‍. നാരങ്ങകളില്‍ അടങ്ങിയിരിക്കുന്ന ബയോഫ്‌ളേവനോയ്ഡുകള്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നതും തടയുന്നു. നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ വീക്കം, സന്ധിവാത ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

Comments are closed.