EBM News Malayalam

കര്‍ണാടകയില്‍ മുഖ്യമന്ത്രി ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചന.

ബംഗലുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചന. വിധാന്‍ സഭയില്‍ 11 മണിക്ക് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവെച്ചേക്കുമെന്നും മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും എന്നാണ് അറിവ്. ഇന്നലെ വിമത എംഎല്‍എമാരെ കാണാന്‍ ശിവകുമാറിന് സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും കൂടിയാലോചിച്ച് രാജിയിലേക്ക് നീങ്ങുകയാണ്.

പത്തോളം വരുന്ന കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എ മാര്‍ സമര്‍പ്പിച്ച രാജിക്കത്ത് സാങ്കേതിക കാരണം പറഞ്ഞാണ് സ്പീക്കര്‍ സ്വീകരിക്കാതെ നീട്ടി വെച്ചത്. ഇന്ന് കൂടുതല്‍ എംഎല്‍എമാര്‍ രാജിവെച്ചേക്കുമെന്നും അറിയുന്നു. കര്‍ണാടക വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ബംഗലുരുവിലെ ജയനഗര്‍ മണ്ഡലത്തിലെ എംഎല്‍എ യാണ് സൗമ്യ റെഡ്ഡി. ഖാനാപൂര്‍ എംഎല്‍എ അഞ്ജലി നിംബാല്‍ക്കര്‍, ചിക്കോഡി എംഎല്‍എ ഗണേശ് ഹുക്കേരി എന്നിവര്‍ ഇന്ന് രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. അടിയന്തിര സാഹചര്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ ചേരുന്ന യോഗം നിര്‍ണ്ണായക തീരുമാനം എടുക്കുകയും ചെയ്യും.

സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കും മുമ്പ് വിമത നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുംബൈയിലെ റിനൈസാന്‍സ് ഹോട്ടലിന് മുന്നില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇന്നലെ ആരേയും കാണാനായിരുന്നില്ല. രാഷ്ട്രീയം മടുത്തെന്നും പൊതുജീവിതം അവസാനിപ്പിച്ചാലോ എന്നു ആലോചിക്കുന്നതുമായി കെ സുധാകറും മറ്റൊരു മന്ത്രിയുമായ എംടിബി നാഗരാജും പറഞ്ഞു. ഇന്നലെ പ്രതിപക്ഷ എംഎല്‍എ മാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

Comments
Loading...