EBM News Malayalam

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് നട്‌സ് കഴിക്കാം

ഹ‍ൃദയ സംബന്ധമായ പ്രശ്നങ്ങൾ ദിവസവും കൂടി വരുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉള്ളത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് തവണ നട്സ് കഴിക്കാം എന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാൻ ഒരു പിട് നട്സ് സഹായിക്കുന്നുണ്ട്.

പ്രോട്ടീൻ‌, ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ, പോളിഫിനോൾ എന്നിവയുൾപ്പടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള ഗുണങ്ങളും നമുക്ക് നട്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്.

ആഴ്ചയിൽ രണ്ട് തവണ നട്സ് കഴിക്കുന്നവരിൽ ജീവന് തന്നെ ഭീഷണിയാവുന്ന പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. പല ഗുരുതരമായ ഹൃദയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പെട്ടെന്നൊരു പരിഹാരം എന്ന നിലക്ക് നമുക്ക് നട്സ് ഉപയോഗിക്കാവുന്നതാണ്.

നട്സിൽ ഉൾപ്പെടുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്സ്, പിസ്ത എന്നിവയെല്ലാം കഴിക്കുന്നത് ഇത്തരം അവസ്ഥകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് ഇതിലും മികച്ച മാർഗ്ഗമില്ല.

ഹൃദയത്തിൻറെ ആരോഗ്യ സംരക്ഷണമല്ലാതെ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുന്നുണ്ട് എന്ന് അറിയാത്തതിന്‍റെ പ്രശ്നമായിരിക്കും, ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നട്സ് കഴിക്കുന്നത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ആർത്രൈറ്റിസ് പോലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കാൻ നട്സ് മികച്ചതാണ്.

Comments
Loading...