EBM News Malayalam

മൂന്ന് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി.

കോഴിക്കോട്: മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി  കോഴിക്കോട് പരപ്പിൽ സ്വദേശി അൻവറിനെ എക്സൈസ് സംഘം പിടികൂടി.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രാമനാട്ടുകരയിൽ നിന്നാണ്
മൂന്ന് കോടിയോളം വില മതിക്കുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി കോഴിക്കോട് പരപ്പിൽ സ്വദേശി അൻവറിനെ പിടികൂടിയത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രവീൺ ഐസക്ക്,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീശാന്ത് എൻ , റെജി എം . ആഷ്കുമാർ എം.എൽ , വിപിൻ പി എന്നിവരുമുണ്ടായിരുന്നു.

ഷിബു കൂട്ടുംവാതുക്കൾ

Comments are closed.