EBM News Malayalam

മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ തമ്മില്‍ കോര്‍ത്ത ക്രിസ് മോറിസിനും ഹര്‍ദിക് പാണ്ഡ്യക്കും ശാസന

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ തമ്മില്‍ കോര്‍ത്ത ക്രിസ് മോറിസിനും ഹര്‍ദിക് പാണ്ഡ്യക്കും ശാസന. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സിലെ 19-ാം ഓവറില്‍ മോറിസിനെ സിക്സര്‍ പറത്തിയ ശേഷം പാണ്ഡ്യയാണ് വാക്വാദത്തിന് തുടക്കമിട്ടത്. പിന്നാലെ അഞ്ചാം പന്തില്‍ പാണ്ഡ്യയെ മടക്കി മോറിസ് പകരംവീട്ടുകയും ഇരുതാരങ്ങളും തമ്മില്‍ വാക്പോര് തുടരുകയുമായിരുന്നു.

വിഷയത്തില്‍ ഇരുവരും കുറ്റക്കാരാണ് എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ലെവല്‍ വണ്‍ കുറ്റമാണ് ഹര്‍ദിക്കിനും മോറിസിനും എതിരെ ചുമത്തിയിരിക്കുന്നത്. മത്സരം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് മികവില്‍ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. ബാംഗ്ലൂരിന്റെ 164 റണ്‍സ് മുംബൈ അഞ്ച് പന്ത് ശേഷിക്കേ മറികടന്നു. 43 പന്തില്‍ 10 ഫോറും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാറാണ് കളിയിലെ താരം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.