EBM News Malayalam

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് സപ്രീം കോടതി

ന്യൂഡല്‍ഹി: മാധ്യമ നിയന്ത്രണവും ഇന്റര്‍നെറ്റ് ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് സപ്രീം കോടതി. വാര്‍ത്താവിനിയമ സംവിധാനങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കടക്കം മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ നടപടികളില്‍ ഇടപെടണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസ് നേതാവ് ടെഹ്സീന്‍ പൂനവാലയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വാര്‍ത്താ വിനിമയ, ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തേക്കാള്‍ പ്രധാനം കശ്മീരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതെന്നും സുപ്രീം കോടതി അനുമാനിച്ചു.

കശ്മീരിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നും എന്നിട്ടും സാഹചര്യം തുടരുകയാണെങ്കില്‍ ഇടപെടുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. 2016ല്‍ മൂന്ന് തീവ്രവാദികളെ വെടിവച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂന്ന് മാസമുണ്ടായിരുന്നു. 44 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അത് ഒഴിവാക്കാനാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയോട് പറഞ്ഞു.

Comments
Loading...