EBM News Malayalam

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണം പൂർത്തികരിക്കാൻ സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണം പൂർത്തികരിക്കാൻ സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 2022 ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. 64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ പാർലമെന്‍റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാല് കിലോ മീറ്ററോളമുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റവുമുണ്ടാകും. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ ജോലികളും പൂർത്തീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. കൊവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തിൽ സെൻട്രൽ വിസ്തയ്ക്കുവേണ്ടി വൻതുക ചെലവഴിക്കരുതെന്നും കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Comments are closed.