EBM News Malayalam

വാഹനങ്ങളില്‍ നൈട്രജന്‍ നിറയ്ക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ദില്ലി: വാഹനങ്ങളുടെ സിലിക്കണ്‍ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നതു നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനുള്ള പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കി. ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി അപകടമുണ്ടാകുന്നതു തടയാന്‍ സിലിക്കണ്‍ ചേര്‍ത്ത ഗുണമേന്മയുള്ള ടയറും അതില്‍ സാധാരണ കാറ്റിനു പകരം നൈട്രജന്‍ നിറയ്ക്കുന്നതും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ദില്ലി ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ആഗ്ര വരെയുള്ള അതിവേഗ പാതയുടെ ഭൂരിഭാഗം പ്രതലവും കോണ്‍ക്രീറ്റാണ്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് വാഹനങ്ങളുടെ ടയര്‍ പൊട്ടിയുള്ള അപകടങ്ങള്‍ കൂടുതലാണ്. പുതിയ സംവിധാനത്തിലൂടെ ഇത്തരം അപകങ്ങല്‍ കുറയ്ക്കാകുമെന്നാണ് സര്‍ക്കാര്‍. റോഡപകടങ്ങള്‍ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും റോഡ് സുരക്ഷ സംബന്ധിച്ച ബില്‍ പാര്‍ലമെന്റിലുണ്ടെന്നും അതു പാസാക്കാന്‍ പ്രതിപക്ഷം സഹായിക്കണമെന്നും നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ റോഡപകടങ്ങള്‍ കുറഞ്ഞെന്നും ഉത്തര്‍പ്രദേശിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങല്‍ നടക്കുന്നതെന്നും വ്യക്തമാക്കിയ മന്ത്രി രാജ്യത്തെ 30 ശതമാനം ലൈസന്‍സുകളും വ്യാജമാണെന്നും ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നും 25 ലക്ഷം വിദഗ്ധ ഡ്രൈവര്‍മാരുടെ കുറവ് ഇന്ത്യയിലുണ്ടെന്നും ഇതു നികത്താന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Comments
Loading...