EBM News Malayalam

നിക്ഷേപകര്‍ക്ക് രാജ്യത്ത് നഷ്ടമായത് 12.5 ലക്ഷം കോടി

നരേന്ദ്ര മോദി സര്‍ക്കാര്‍ നൂറു ദിവസം ഇന്നലെ പിന്നിട്ടപ്പോള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കമ്പനികളുടെ ആകെ മൂല്യം 1.41 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മെയ് 30 -ന് രണ്ടാം തവണ അധികാരത്തിലേറിയത്.

മെയ് 29 ആം തീയതി, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് തലേദിവസം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മൂലധനം 1.53 ലക്ഷം കോടി രൂപയായിരുന്നു. കണക്കുകള്‍ പ്രകാരം നൂറു ദിവസം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി രൂപ.

മെയ് 30 -ന് ശേഷം ഇതുവരെ സെന്‍സെക്‌സ് 5.96 ശതമാനം (2,357 പോയിന്റുകള്‍) ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി സൂചിക 7.23 ശതമാനവും (858 പോയിന്റുകള്‍) താഴോട്ടു പോയി. സാമ്പത്തിക രംഗത്തെ തളര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഓഹരി വിപണിയിലെ ക്ഷീണത്തിന് കാരണങ്ങളാണ്.

Comments
Loading...