EBM News Malayalam

സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്‌സല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം.

60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 ന് ഹാജരാക്കാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Comments are closed.