EBM News Malayalam

സ്വര്‍ണക്കളളക്കടത്ത് കേസ് ജാമ്യം തേടി വീണ്ടും പ്രതികള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കളളക്കടത്ത് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതോടെ മറ്റ് പ്രധാന പ്രതികള്‍ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്. മിക്ക പ്രതികളും അറസ്റ്റിലായി 60 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍, സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വാദിക്കുന്നത്.

അതേസമയം കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിനുളള കോഫേ പോസ നടപടികള്‍ കസ്റ്റംസ് തുടങ്ങി. ഇതിനിടെ സ്വപ്നയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യമായതോടെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ നടപടി ആരംഭിച്ചു.

 

Comments are closed.