EBM News Malayalam

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണം പവന് 28,120 രൂപയാണ് ഇന്ന് വില. ഗ്രാമിന് വില 3,515 രൂപയും. പവന് 320 രൂപ കുറഞ്ഞാണ് ചൊവാഴ്ച്ച സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇന്നലെ 28,440 രൂപയുണ്ടായിരുന്നു പവന്. സെപ്തംബര്‍ നാലിന് പവന് 29,120 രൂപ തൊട്ടതിന് ശേഷമാണ് സ്വര്‍ണ വില കുറയാന്‍ ആരംഭിച്ചത്.

ഇതേസമയം, ഓഗസ്റ്റ് ആദ്യവാരം 25,680 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില. ഒരു മാസം പിന്നിടുമ്പോള്‍ പവന് 3,500 രൂപയോളമാണ് വില വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ വര്‍ധിക്കുന്നതാണ് വില ഇത്രയേറെ ഉയരാന്‍ കാരണം.

Comments
Loading...