EBM News Malayalam

സ്വർണവില റെക്കാഡ് തകർത്ത് കുതിക്കുന്നു

കേരളത്തിൽ, പവന് 280 രൂപ വർദ്ധിച്ച് വില 25,680 രൂപയിലെത്തി. 35 രൂപ ഉയർന്ന് ഗ്രാം വില 3,210 രൂപയായി. ഈമാസം ഇതുവരെ പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കൂടിയത്. ഏതാനും നാളുകൾക്ക് മുമ്പ് ഔൺസിന് 1,350 ഡോളറിൽ താഴെയായിരുന്ന രാജ്യാന്തരവില ഇന്നലെ രേഖപ്പെടുത്തിയത് ആറുവർഷത്തെ ഉയരമായ 1,439 ഡോളറാണ്. രാജ്യാന്തര വില വൈകാതെ 1,500 ഡോളറിൽ എത്തിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ചെറുകിട വ്യാപാരികൾ 50 ശതമാനം വരെ വില്‌പനയിടിവ് നേരിടുന്നുണ്ടെന്ന് എ.കെ.ജി.എസ്.എം.എ സംസ്‌ഥാന ട്രഷറർ എസ്. അബ്‌ദുൾ നാസർ പറഞ്ഞു. 

Comments
Loading...