EBM News Malayalam

സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു.

തിരുവനന്തപുരം: സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന വന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,465.54 ഡോളറാണ് ഇന്നത്തെ നിരക്ക്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണമാണ്.

Comments
Loading...