EBM News Malayalam

പെണ്‍കുട്ടിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി.

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് മൂവര്‍ സംഘം തടയുകയും തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മൂവര്‍ സംഘത്തിന്റെ പക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ സംഘം പിന്‍തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.

ഭയന്നുവിറച്ച പെണ്‍കുട്ടി തെരുവിലൂടെ നഗ്‌നയായി ഓടിയെന്നുമാണ് അറിവ്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവരെ സംഘം മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ അടുത്തുള്ള മാര്‍ക്കറ്റിലെത്തി ഒരാളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് കടക്കാരനും സ്ഥലത്തെത്തി.

മൂവര്‍ സംഘം ഈ സമയം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് കടക്കാരന്‍ പോലീസിന് മൊഴി നല്‍കി. കടക്കാരനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പേടിച്ചരണ്ട പെണ്‍കുട്ടി നഗ്‌നയായി വഴിയിലൂടെ അര കിലോമീറ്ററോളം ഓടിയെന്നും കടക്കാരന്‍ പറഞ്ഞിരുന്നു.

Comments
Loading...