EBM News Malayalam

കാറ്ററിങ് കമ്പനിക്ക് വന്‍ തുക പിഴയിട്ട് എയര്‍ഇന്ത്യ

ന്യൂഡല്‍ഹി : പുനെ-ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം എന്‍സിപിയുടെ രാജ്യസഭ എംപിയായ വന്ദന ചവാന്റെ വിമാനയാത്രയ്ക്കിടെ വിളമ്പിയ ഓംലെറ്റില്‍ നിന്നും മുട്ടത്തോട് ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം വിളമ്പിയ കാറ്ററിങ് കമ്പനിക്ക് എയര്‍ഇന്ത്യ വന്‍ തുക പിഴയിട്ടു.

യാത്രയ്ക്കിടെ വന്ദന ഓംലറ്റിന് ഓര്‍ഡര്‍ നല്‍കുകയും കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ മുട്ടയില്‍ നിന്നും തോട് ലഭിക്കുകയായിരുന്നുവെന്ന് വന്ദന ട്വിറ്ററില്‍ പറഞ്ഞു. ഓംലറ്റില്‍ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങ് പഴകിയതായിരുന്നുവെന്നും ബീന്‍സ് വെന്തിട്ടില്ലായിരുന്നുവെന്നും വന്ദന പറയുന്നു.

തുടര്‍ന്ന് സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചെലവ് ഏജന്‍സികള്‍ വഹിക്കേണ്ടി വരുമെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Comments
Loading...