EBM News Malayalam

പിതാവിന് ജന്മദിനാശംസകള്‍ അറിയിച്ച് ഗാര്‍വിന്‍ പക്കാര്‍ഡിന്റെ മകള്‍

സീസണ്‍, ആര്യന്‍ എന്നീ ചിത്രങ്ങലിലൂടെ സുപരിചിതനായ ഗാര്‍വിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടത് മലയാളികള്‍ അറിഞ്ഞിരുന്നില്ല. ഗാര്‍വിന്‍ പക്കാര്‍ഡിന്റെ മകള്‍ തന്റെ പിതാവിന് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രമായിരുന്നു ആരാധകര്‍ ഏറ്റുപിടിച്ചത്. ഒരു കാലത്ത് മലയാള സിനിമയില്‍ ഡ്രഗ് ഡീലര്‍ക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് ഗാവിന്റെതായിരുന്നു.

ബ്രിട്ടനില്‍ ജനിച്ച ഗാവിന്‍ പത്മരാജന്റെ സംവിധാനത്തിലെത്തിയ സീസണ്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വന്നത്. 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫാബിയന്‍ എന്ന വില്ലന്‍ വേഷമാണ് ഗാവിന്‍ അവതരിപ്പിച്ചത്. ചാരക്കണ്ണും ക്രൂരമായ മുഖവുമുള്ള ഗാവിനെ ഒറ്റനോട്ടത്തിലൂടെ തന്നെ മലയാളി മനസുകളില്‍ കയറി. ജാക്പോട്ട്, ആനവാല്‍ മോതിരം, ആയുഷ്‌കാലം, ബോക്സര്‍, തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഗാവിന് ലഭിച്ചിരുന്നു.

ആനവാല്‍ മോതിരത്തിലെ ബെഞ്ചമിന്‍ ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ആര്യനിലെ ദാദയും ബോക്സറിലെ ബോക്സിങ് താരവും മലയാളികളുടെ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. മൊഹ്റ, താടിപാര്‍, സഡക്, ജല്‍വ, ചമത്കാര്‍, ബടേമിയാന്‍ ചോട്ടേമിയാന്‍, ഗദ്ദാര്‍, കരണ്‍അര്‍ജുന്‍, ഭീഷ്മ എന്നിങ്ങനെയുള്ള ബോളിവുഡ് സിനിമകളിലും ഗാവിന്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് തന്നെയായിരുന്നു താരം ശ്രദ്ധേയനായത്. മരിച്ച് പോയ തന്റെ പിതാവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകളുമായിട്ടാണ് എറീക എത്തിയത്. കുട്ടിക്കാലത്തെ ഒരു ചിത്രമായിരുന്നു എറീക പങ്കുവെച്ചത്.

Comments
Loading...