EBM News Malayalam

സോഡ തരംഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കും

കേരളക്കരയൊന്നാകെ വീശിയടിച്ച ഫുള്‍ജാര്‍ സോഡ തരംഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരിപ്പോള്‍. ഫുള്‍ജാര്‍ സോഡയെ വന്‍ ഹിറ്റാക്കിമാറ്റിയ സോഷ്യല്‍ മീഡിയയും, മാദ്ധ്യമങ്ങളുമെല്ലാം ഇപ്പോള്‍ ചര്‍ച്ച ഈ വഴിക്കാക്കിയിട്ടുമുണ്ട്. ഇതു കൂടാതെ ഫുള്‍ജാര്‍ സോഡ ശുദ്ധമായ രീതിയിലാണോ നല്‍കുന്നത് എന്നറിയാനായി തട്ടുകടകളിലടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുമുണ്ട്. വീട്ടിലുണ്ടാക്കിയ ഫുള്‍ജാര്‍ സോഡ കഴിച്ച രുചിച്ച ശേഷം അത് ശരീരത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ് പ്രശസ്ത ഡോക്ടര്‍ സുല്‍ഫി നൂഹു.

Comments
Loading...