EBM News Malayalam

ഭക്ഷണം വൈകി എത്തിച്ചതിന് ഫ്രഞ്ച് പൗരന് വെടിയേറ്റു

പാരിസ്: പാരീസില്‍ ഉള്‍ഗ്രാമത്തിലുള്ള പിസയും സാന്‍വിച്ചും മാത്രം ലഭിക്കുന്ന ഒരു റസ്റ്റോറന്റില്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിന് ശേഷം വൈകി എത്തിച്ചതിന് വെയിറ്ററെ വെടിവച്ചു കൊന്നു. പാരീസ് അതിര്‍ത്തിയില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്ന ഫ്രഞ്ച് പൗരനാണ് വെടിയേറ്റത്.

ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് ലഭിക്കാത്തതില്‍ കൊലപാതകിക്ക് ദേഷ്യമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വെടിയേറ്റു വീണ വെയിറ്ററെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ മാത്രമാണ് ഇത് തുറന്നതെന്നും പൊതുവേ സമാധാനപരമായ ഈ റസ്റ്റോറന്റില്‍ ഇത്തരത്തില്‍ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഒരു യുവതി പറഞ്ഞു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Comments
Loading...