EBM News Malayalam

വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളെ കാണതായി.

തിരുവനന്തപുരം :വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളെ കാണതായി. പുല്ലുവിള സ്വദേശികളായ ജോൺസൺ ക്ളീറ്റസ് (25) , സാബു ജോർജ്ജ് (23) , മനു നെപ്പോളിയൻ (23), സന്തോഷ് വർഗ്ഗീസ് (25) എന്നിവരെയാണ് കാണാതായത്. വിദേശത്തേക്ക് പോകുന്നതിന് മുൻപ് ബാല്യകാല സുഹൃത്തുക്കളുടെ ഒത്തുകൂടലിനായാണ് പത്തംഗ സംഘം ആഴിമലയിൽ എത്തിയത്. ശേഷം രണ്ടു പേർ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു .ഇത് കണ്ട മറ്റു മൂന്നു പേർ ഇവരെ രക്ഷിക്കുവാൻ കടലിലേക്ക് ചാടിയെങ്കിലും ശക്തമായ തിരയടി ഉള്ളതിനാൽ ഇവരും തിരയിൽപ്പെടുക യായിരുന്നു. എന്നാൽ ഒരാളെ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് നാലുപേരെ കാണാതായി.

വിവരം അറിഞ്ഞ് എത്തിയ കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല. ശക്തമായ വേലിയേറ്റമുള്ളതിനാൽ ഒഴുക്ക് പടിഞ്ഞാറോട്ടേക്കാണെന്നും അതുകൊണ്ടുതന്നെ കാണാതായവരെ ഒഴുക്ക് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോയേക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Comments are closed.