EBM News Malayalam

ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന നാല് തരം വൈറസുകളെ കൊല്ലം ജില്ലയിൽ കണ്ടെത്തി.

കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന നാല് തരം വൈറസുകളെ കൊല്ലം ജില്ലയിൽ കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങൾക്ക് പൊതുജനങ്ങൾ ഇടയുണ്ടാക്കരുതെന്നും,പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്ക ണമെന്നും ഡിഎംഒ അറിയിച്ചു.

ശുചീകരണം പ്രധാനം

മഴക്കാലത്തിനു മുന്നേ ചെയ്യേണ്ടുന്ന ശുചിത്വ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നതും, പരിസര ശുചീകരണം,  കൊതുക് നിവാരണം എന്നിവയിൽ ശ്രദ്ധിക്കാത്തതുമാണ് രോഗം വരാനുള്ള  പ്രധാന കാരണങ്ങൾ.
കൊതുകുകടി എൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒഴിഞ്ഞ പെട്ടി, പാട്ട, ചിരട്ട, ടയർ എന്ന് തുടങ്ങി വീടിന്റെ പരിസരത്തു വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സാധനങ്ങൾ എല്ലാം നീക്കം ചെയ്യണം. മഴക്കാലത്തിനു മുന്നേ തന്നെ  കാനകൾ,  ഓടകൾ എന്നിവ വൃത്തിയാക്ക ണം. ആഴ്ചയിലൊരിക്കൽ വെള്ളക്കെ ട്ടുള്ള ഇടങ്ങളിൽ കൂത്താടിയെ നശിപ്പിക്കാ ൻ മരുന്ന് തളിക്കണം. വീടുകളിൽ കൊതുകുകൾ കയറാതിരിക്കാൻ ജനൽ,  കതക് എന്നിവിടങ്ങളിൽ സ്ക്രീനുകൾ പിടിപ്പിക്കാം. കൊതുകിനെ തുരത്താനായി കൊതുകു തിരി, ദ്രാവകങ്ങൾ,ലേപനങ്ങൾ
എന്നിവ ഉപയോഗിക്കാം. കൂടാതെ റെസിഡസ്ന്റ്സ് അസോസിയേഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ രോഗത്തെക്കുറിച്ചും,  നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ചും തുടർച്ച യായ  ബോധവൽക്കരണ പ്രവർത്തന ങ്ങളും നടത്തുന്നത് വ്യാപനത്തിന്റെ തോത് കുറക്കാൻ ഇടയാക്കും.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.