EBM News Malayalam

അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വീണ്ടും യുവതി കൂട്ട ബലാത്സംഗത്തിനിരയായി

മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വീണ്ടും മറ്റൊരു യുവതിയും കൂട്ട ബലാത്സംഗത്തിനിരയായിരിക്കുകയാണ്. ബിഹാറിലെ ദക്ഷിണ ചംപാരന്‍ ജില്ലയിലെ ബെട്ടിയയില്‍ വെച്ച് നാല് യുവാക്കള്‍ ഓടുന്ന കാറില്‍ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

ശനിയാഴ്ച വൈകുന്നേരത്തോടെ യുവതിയെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്ന് ബെട്ടിയ ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാല് യുവാക്കള്‍ തന്നെ പിടിച്ച് വലിച്ച് കാറില്‍ കയറ്റി. തുടര്‍ന്ന് കാര്‍ ഓടിക്കൊണ്ടിരിക്കെ പ്രതികള്‍ തന്നെ ബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചാണ് പ്രതികള്‍ എത്തിയത്.

എന്നാല്‍ മല്‍പിടുത്തത്തിനിടെ താന്‍ ഇവരുടെ മുഖം കണ്ടുവെന്നും. ഇതില്‍ രണ്ട് പേര്‍ സഹോദരങ്ങളാണെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സംസ്ഥാനം ഫണ്ട് നല്‍കിയിരുന്ന എന്‍ജിഒയുടെ കീഴിലുള്ള അഭയാര്‍ത്ഥി കേന്ദ്രത്തിലെ 30 പെണ്‍കുട്ടികളായിരുന്നു മുന്‍പ് ബലാത്സംഗത്തിനിരയായത്. നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറായിരുന്നു പ്രതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Comments
Loading...