EBM News Malayalam

ഇത്തവണത്തെ ഐപിഎല്‍ ചാംപ്യന്മാരെന്ന് പ്രവചിച്ചിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ

മുംബൈ: ഐപിഎല്ലിന് പത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇത്തവണത്തെ ഐപിഎല്‍ ചാംപ്യന്മാരാരെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ. ഒരിക്കല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീ. എന്നാല്‍ ഇവരാരുമല്ല മുന്‍ താരത്തിന്റെ മനസില്‍. എം എസ് ധോണിനയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് ഇത്തവണ സാധ്യതയെന്നാണ് ബ്രറ്റ് ലീ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു ലീ.

ആരായിരിക്കും സീസണിലെ ഐപിഎല്‍ ചാംപ്യനെന്നായിരുന്നു ആരാധകന്റെ ചോദ്യം. പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് സാധ്യതയെന്നും ലീ മറുപടി പറഞ്ഞു. അതേസമയം അവസാന നാലില്‍ തീര്‍ച്ചയായും കൊല്‍ക്കത്ത ഉണ്ടാവുമെന്നാണ് ലീ പറയുന്നത്. അവരുടെ പ്രധാന ആയുധമായ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ലോകോത്തര ബൗളറാണെന്നും ലീ പറഞ്ഞു.

 

 

Comments are closed.