EBM News Malayalam

റിലയന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം

മുംബൈ: റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അംബാനി അരാംകോയുടെ നിക്ഷേപത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്. എണ്ണ, രാസവസ്തു വ്യവസായത്തിലെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയാണ് സൗദി അരാംകോ. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 75 ബില്യണ്‍ ഡോളറിന് തുല്യമായ നിക്ഷേപമാണിത്. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരല്‍ ക്രൂഡ് ഓയില്‍ അരാംകോ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വിവിധ പെട്രാോള്‍ കെമിക്കല്‍ വസ്തുക്കളും സൗദി അരംകോ ഇന്ത്യയില്‍ വിപണിയിലിറക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇതോടെ നിലവില്‍ വരും.

Comments
Loading...