EBM News Malayalam

റോമയോട് റയാല്‍ ഇന്നലെ തോല്‍വി സമ്മതിച്ചു

മാഡ്രിഡ്: ഫുട്ബോള്‍ സീസണിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയോടാണ് റയാല്‍ ഇന്നലെ തോല്‍വി സമ്മതിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു റോമ വിജയിച്ചത്. രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

റയാലിനുവേണ്ടി മാഴ്സെലോയും കാസിമിറോയും ഗോള്‍ നേടിയപ്പോള്‍ ഡീഗോ പെറോട്ടിയും എഡിന്‍ സെക്കോയുടെയും വകയായിരുന്നു റോമയുടെ ഗോള്‍. ലാ ലീഗയില്‍ ശനിയാഴ്ച സെല്‍റ്റ വിഗോയ്ക്കെതിരേയാണ് റയാലിന്റെ ആദ്യ മത്സരം. അന്നു തന്നെ ബാഴ്സ അത്ലറ്റിക്കോ ബില്‍ബാവോയെയും നേരിടുന്നതാണ്.

Comments
Loading...