EBM News Malayalam

കുട്ടികളിലെ വിളര്‍ച്ച തടയാന്‍ ചില വഴികള്‍

അനീമിയ അഥവാ വിളര്‍ച്ച എന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരാവുന്നൊരു അവസ്ഥയാണ്. എന്നാല്‍, കുട്ടികളില്‍ ഇത് വലിയതോതില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 58.5% പേരും വിളര്‍ച്ച ബാധിച്ചവരാണെന്ന് കണക്കുകള്‍ പറയുന്നു. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ, പുനരുത്പാദിപ്പിക്കാന്‍ കഴിയാത്ത വിധം തുടര്‍ച്ചയായി ചുവന്ന രക്താണുക്കള്‍ നഷ്ടപ്പെടുക, രക്താണുക്കള്‍ നശിക്കുക എന്നിവയാണ് വിളര്‍ച്ചയുടെ പൊതുവായ കാരണങ്ങള്‍. ഉത്‌സാഹക്കുറവ്, കിതപ്പ്, തലവേദന, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള വിളര്‍ച്ച ചില ഘട്ടങ്ങളില്‍ ഹൃദയസ്തംഭനത്തിനു വരെ വഴിവച്ചേക്കാം.

മാംസം

മാംസാഹാരങ്ങളില്‍ വലിയ അളവില്‍ ഹേം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് ബീഫിന്റെ കരളും. 3 ഔണ്‍സ് ബീഫ് കരളില്‍ 5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ടര്‍ക്കി ഇറച്ചിയും ഇരുമ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ കുട്ടികള്‍ക്ക് നില്‍കുമ്പോള്‍ കൊഴുപ്പ് ഭാഗങ്ങളില്‍ ഇരുമ്പ് വളരെ കുറവായതിനാല്‍ മാംസത്തിന്റെ കൊഴുപ്പ് ഭാഗം നീക്കംചെയ്യുക.

ധാന്യങ്ങള്‍

നിങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ധാന്യങ്ങളും ഓട്‌സും. ദൈനംദിന ആവശ്യഗതയുടെ 100 ശതമാനം ഇരുമ്പും നിങ്ങള്‍ക്ക് ധാന്യങ്ങളില്‍ നിന്ന് നേടാവുന്നതാണ്. ഒരു കപ്പ് പ്ലെയിന്‍ ഓട്‌സില്‍ 3.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണങ്ങളില്‍ ധാന്യങ്ങള്‍ അല്ലെങ്കില്‍ ഓട്മീല്‍ എന്നിവ ഉള്‍പ്പെടുത്തുക.

പയര്‍വര്‍ഗങ്ങള്‍

നിങ്ങളുടെ കുട്ടികള്‍ മാംസാഹാരം കഴിക്കുന്നില്ലെങ്കില്‍ വിഷമിക്കേണ്ട. ഇരുമ്പിന്റെ ആവശ്യകത നിറവേറ്റാന്‍ പയര്‍വര്‍ഗങ്ങള്‍ സഹായിക്കും. സോയാബീന്‍സ്, ലിമ ബീന്‍സ്, പയറ്, മറ്റ് ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ്, ഫൈബര്‍, മറ്റ് അവശ്യ വിറ്റാമിനുകള്‍ ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അര കപ്പ് വെളുത്ത പയര്‍ 4 മില്ലിഗ്രാം ഇരുമ്പ് നല്‍കുന്നു.

ചീര

ഇരുണ്ട പച്ച ഇലക്കറികളായ കാലെ, ബ്രൊക്കോളി, ചീര എന്നിവ ഇരുമ്പ് നേടാനുള്ള മികച്ച മാര്‍ഗങ്ങളാണ്. അര കപ്പ് പാകം ചെയ്ത ചീരയില്‍ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഡ്രൈ ഫ്രൂട്ട്‌സ്

ഉണക്കമുന്തിരി പോലുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഇഷ്ടപ്പെടാത്ത കുട്ടികള്‍ കുറവായിരിക്കും. ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഇരുമ്പിന്റെ ഉത്തേജനം നല്‍കാനും മലബന്ധം തടയാന്‍ സഹായിക്കാനും ഡ്രൈ ഫ്രൂട്ട്‌സ് ഗുണം ചെയ്യുന്നു. കാല്‍ കപ്പ് ഉണക്ക മുന്തിരിയില്‍ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്തുകള്‍

പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഇരുമ്പ് ഉള്‍പ്പെടെയുള്ള ധാതുക്കളുടെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. കാല്‍ കപ്പ് മത്തങ്ങ വിത്തില്‍ 2.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

മുട്ട

ഇരുമ്പ് ഉള്‍പ്പെടെയുള്ള അവശ്യ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമാണ് മുട്ട. ഒരു മുട്ടയില്‍ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് മുട്ട പൊരിച്ചോ പുഴുങ്ങിയോ കറികളാക്കിയോ നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നാടന്‍ മുട്ടകള്‍ തിരഞ്ഞെടുക്കുക.

ഗ്രീന്‍ പീസ്

ഗ്രീന്‍ പീസില്‍ പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ഇത്. അവ തയ്യാറാക്കാനും എളുപ്പമാണ്, കൂടാതെ പല വിഭവങ്ങളുമായി യോജിപ്പിക്കാനും കഴിയും. അര കപ്പ് ഗ്രീന്‍ പീസ് 1 മില്ലിഗ്രാം ഇരുമ്പ് നല്‍കുന്നു. ഗ്രീന്‍ പീസ് ചെറിയ കുട്ടികള്‍ക്ക് ചിലപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയേക്കാം. അതിനാല്‍ നന്നായി ഉടച്ചു മാത്രം ഇത് കുട്ടികള്‍ക്ക് നല്‍കുക.

Comments are closed.