EBM News Malayalam

രണ്ടത്താണിയില്‍ വസ്ത്രക്കട കത്തിനശിച്ച സംഭവത്തില്‍ ദുരൂഹത

മലപ്പുറം: രണ്ടത്താണിയില്‍ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന വസ്ത്രക്കട തീപിടുത്തത്തില്‍ കത്തി നശിച്ചു. എന്നാല്‍ വ്യാപാര സ്ഥാപനം കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് സ്ഥാപനം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയായിരുന്നു തീയണച്ചത്. താഴത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമെന്നാണ് വിവരം. സംഭവത്തില്‍ കാടാമ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയ്ക്കുള്ളിലെ ഭിത്തിയില്‍ വലിയ തുരങ്കം ഉണ്ടാക്കിയിരിക്കുന്നതിനാല്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ തെളിവ് നശിപ്പിക്കാനായി കടയ്ക്ക് തീവെച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.

Comments
Loading...