ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ്
വാഷിംഗ്ടണ്‍: ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ന് നടന്ന വോട്ടെടുപ്പില്‍ പ്രമേയം തള്ളിയത് 48 ന് എതിരെ 52 വോട്ടുകള്‍ക്കാണ്. ‘ഇംപീച്ച്മെന്റ് തട്ടിപ്പിലെ’ വിജയത്തെക്കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതേസമയം സാക്ഷിവിസ്താരത്തിനുള്ള ഡെമോക്രാറ്റ് നീക്കം റിപബ്ലിക്കന്‍ പക്ഷം പരാജയപ്പെടുത്തയിതോടെ തന്നെ ഇംപീച്ചമെന്റ് നീക്കം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പിലെ എതിരാളിയായ ജോ ബൈഡനുമേല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി, കോണ്‍ഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങളാണ് ജനപ്രതിനിധിസഭ പ്രസിഡന്റിനുമേല്‍ ചുമത്തിയത്. ഈ കുറ്റങ്ങളിലാണ് സെനറ്റില്‍വിചാരണ നടന്നത്. റിപബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ പ്രസിഡന്റിനെ പുറത്താക്കാന്‍ കഴിയുകയുള്ളൂ.