Ultimate magazine theme for WordPress.

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 492 ആയി കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ബെയ്ജിംഗ്: കൊറോണ വൈറസിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. കൂടാതെ ഫിലിപ്പിയന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേര്‍ മരിച്ചു. തുടര്‍ന്ന് കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ഇരുപത്തിനാലായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ യാത്രാവിലക്കും വ്യാപാരവിലക്കും ഏര്‍പ്പെടുത്തുന്നത് ഭീതി പരത്താനെ ഉപകരിക്കൂവെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Comments are closed.