Ultimate magazine theme for WordPress.

ശ്രീരാമനെയും കൃഷ്ണനെയും ഹനുമാനെയും ഭരണഘടനയില്‍ നിന്നും പുറത്താക്കിയത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധിക്കുമ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ ബിജെപിയുടെ പാര്‍ലമെന്റംഗം പര്‍വേശ് ശര്‍മ്മ വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. ഇന്നലെ ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രകാശന വേളയുടെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ ബിജെപി നിയോഗിച്ചിരുന്നത് വര്‍മ്മയെയായിരുന്നു.

ഷഹീന്‍ബാഗില്‍ നടക്കുന്നത് സിഎഎ യ്ക്ക് എതിരേയുള്ള പ്രകടനമല്ല. പ്രതിഷേധക്കാര്‍ പാകിസ്താനെ പുകഴ്ത്തുകയും ആസ്സാമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും അയോദ്ധ്യ വിഷയമാക്കിയപ്പോള്‍ പ്രതിപക്ഷത്തോട് ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാല്‍ നിങ്ങളുടെ പാപം ദൂരപ്പോകുമെന്നും ശ്രീരാമന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിവരെ ഭരണഘടനയുടെ കോപ്പിയില്‍ നിന്നും പുറത്താക്കിയത് കോണ്‍ഗ്രസാണെന്നും പറയുന്നു.

കൂടാതെ നരേന്ദ്രമോഡി സര്‍ക്കാര്‍ സിഎഎ യില്‍ നിന്നും പിന്തിരിയില്ലെന്ന അവര്‍ക്കറിയാം. ഇത് രാജ്യത്തിന്റെ അഖണ്ഡതയോട് ഉള്ള ചോദ്യം ചെയ്യലാണ്. 370 ാം വകുപ്പും 354 ാം വകുപ്പും കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് സൃഷ്ടിച്ച പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുകയും രാജ്യത്തിന്റെ കരുത്ത് കൂട്ടുകയും ചെയ്തെന്ന് അറിയിച്ചു. എന്നാല്‍ ” നാണക്കേട്” എന്നു പറഞ്ഞു കൊണ്ടായിരുന്നു പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.

കോണ്‍ഗ്രസും, സിപിഎമ്മും ഡിഎംകെയും ബിഎസ്പിയുടേയും ശക്തമായ പ്രതിഷേധമാണ് സഭ കണ്ടത്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്ക് എതിരേ പ്ളക്കാര്‍ഡുമായി സഭയില്‍ എത്തിയ ഇവര്‍ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടുത്തളത്തില്‍ എത്തി ശക്തമായി പ്രതിഷേധിച്ചിരുന്നു.

Comments are closed.