EBM News Malayalam
Leading Newsportal in Malayalam

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : ദ്വാരക മേഖലയില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തെത്തുടര്‍ന്ന് വെസ്റ്റ് ദില്ലി മണ്ഡലത്തിലെ ദ്വാരക മേഖലയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ കര്‍ക്കര്‍ഡൂമയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഷഹീന്‍ ബാഗ് സമരത്തിനെതിരെ എത്തിയിരുന്നു.

ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാമത്തെ തവണ ഭരണം നേടാനുള്ള ശ്രമത്തിലാണ്. അതേസമയം സംഗം വിഹാര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് പങ്കെടുക്കുന്നുണ്ട്.