Ultimate magazine theme for WordPress.

കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച ; ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തുകയായിരുന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. കൂടാതെ ചൈനയില്‍ 20,400 പേര്‍ക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തിയിരുന്നു. അതേസമയം ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ തന്നെ ആദ്യം കിട്ടാന്‍ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്.

Comments are closed.