Ultimate magazine theme for WordPress.

നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചതില്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച ഇന്ന്

കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് പതിനൊന്നു മണിക്കാണ് ചര്‍ച്ച നടക്കുക.

ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.

Comments are closed.