Ultimate magazine theme for WordPress.

വിയോജിപ്പുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ വായിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിനിടെ നേരത്തെ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു. ‘എന്റെ പ്രിയപ്പെട്ട സാമാജികരേ’ എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ ഇത് തന്റെ അഭിപ്രായമല്ലെന്നും വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം ആരംഭിച്ചത്.

കൂടാതെ ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമ ഭേദഗതി മതനിരപേക്ഷത തകര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും നിയമം എതിര്. എന്നിങ്ങനെ പൗരത്വ നിയമത്തിനെതിരെ നയപ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം ആണ് ഉണ്ടായത്. വിമര്‍ശനങ്ങള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എതിര്‍പ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

Comments are closed.