Ultimate magazine theme for WordPress.

കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ 10 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ചൈനയില്‍ സ്ഥിരീകരിച്ച എന്‍ – കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ 10 പേരെ നിരീക്ഷണത്തിലാണ്. തൃശൂരില്‍ ഏഴു പേരും കോട്ടയത്ത് മൂന്നു പേരും എറണാകുളത്ത് കളമശേരിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരെല്ലാം ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് കോട്ടയത്ത് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചൈനയില്‍ ജോലിയുള്ള ഒരാളുമാണ് നിരീക്ഷിക്കപ്പെടുന്നത്.

അതേസമയം ഇവരുടെ നില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.ജേക്കബ് വറുഗീസ് അറിയിച്ചു. തുടര്‍ന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് മുംബയ് വിമാനത്താവളത്തില്‍ എത്തിയ രണ്ടു പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൈനയില്‍ നിന്ന് വരുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടണം.

ചൈനയിലെ വുഹാനില്‍ 20 മലയാളികള്‍ ഉള്‍പ്പെടെ 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വിവിധ രാജ്യക്കാരായ 56 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുന്നത്. മലയാളി നഴ്‌സിന് കൊറോണയില്ല: സൗദി മലയാളി നഴ്‌സിന് കൊറോണ ബാധിച്ചെന്ന റിപ്പോര്‍ട്ട് സൗദി ആരോഗ്യ മന്ത്രാലയം തള്ളുകയായിരുന്നു.

Comments are closed.