Ultimate magazine theme for WordPress.

സൗദിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 30 മലയാളി നഴ്സുമാരെ പ്രത്യേക മുറികളിലേയ്ക്ക് മാറ്റി

റിയാദ് : സൗദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 30 മലയാളി നഴ്സുമാരെ പ്രത്യേക മുറികളിലേയ്ക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗബാധിതയായ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം.

എന്നാല്‍ രോഗിയായ ഫിലിപ്പൈന്‍സ് യുവതിയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേയ്ക്ക് വൈറസ് പടര്‍ന്നത്. ഈ നഴ്സിനെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇവര്‍ക്ക് മതിയായ ചികിത്സയോ ഭക്ഷണമോ നല്‍കുന്നില്ലെന്നും തെങ്കിലും സമയങ്ങളില്‍ ഭക്ഷണം എത്തിച്ചാല്‍ തന്നെ അത് മുറിയുടെ വാതിലില്‍ വച്ചിട്ട് പോകുകയാണ് ചെയ്യുന്നതെന്നും പരാതിയുണ്ട്.

ആശുപത്രി അധികൃതര്‍ രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണെന്നും വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാരില്‍ പലരും ആശുപത്രിയിലേയ്ക്ക് എത്തുന്നില്ല. സംഭവത്തില്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നഴ്സുമാര്‍ പറയുകയാണ്. കൂടാതെ പ്രത്യേക മുറിയില്‍ അടച്ചിട്ടുള്ള 30 നഴ്സുമാരുടെ മൂക്കില്‍ നിന്നുള്ള സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടഫലം പുറത്തു വന്നതോടെ ഇവര്‍ക്ക് രോഗബാധ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.