പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മുഖ്യ പ്രചാരകര്‍ ; ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു മുന്നോടിയായി ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആണ് മുഖ്യ പ്രചാരകരാവുന്നത്. തുടര്‍ന്ന് അമിത് ഷാ ഇന്ന് മൂന്നു യോഗങ്ങളില്‍ പങ്കെടുക്കും. മടിയാളയില്‍ വൈകിട്ട് ആറിനാണ് ആദ്യ യോഗം നടക്കുന്നത്. ഉത്തംനഗറില്‍ അമിത് ഷാ ഏഴ് മണിക്ക് പദയാത്രയില്‍ സംബന്ധിക്കും.
ആം ആദ്മി പാര്‍ട്ടിയും പ്രചരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കെജ്രിവാളിന്റെ റോഡ് ഷോ ഇന്നും ന്യൂ ദില്ലി മണ്ഡലത്തില്‍ തുടരുന്നതാണ്. കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ ഉള്ളവരും റോഡ് ഷോ തുടരുകയാണ്. ദില്ലി നിയമസഭയിലെ എഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരത്തിലെത്തും.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കൂടാതെ കോണ്‍ഗ്രസും ശക്തിയായി മത്സരത്തിനുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസ് പട്ടികയില്‍ ഉള്ളത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്. അതേസമയം 2015ല്‍ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും നേടിയാണ് അരവിന്ദ് കെജ്രിവാള് അധികാരം പിടിച്ചെടുത്തത്.