EBM News Malayalam
Leading Newsportal in Malayalam

പൗരത്വ നിയമ ഭേദഗതി : അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ 50ലധികം സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം

ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ രാത്രി 11 മണിയോടെ 50ലധികം വരുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. തുടര്‍ന്ന് ഭഗവന്‍ റോഡിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മറ്റുള്ളവരെ വിട്ടയച്ചതായും അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.