Ultimate magazine theme for WordPress.

അയോഗ്യത പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരങ്ങള്‍ സ്പീക്കറിന് ആയിരിക്കരുതെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: മണിപ്പുര്‍ വനം പരിസ്ഥിതിമന്ത്രി തൗനോജാം ശ്യാംകുമാറിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച കേസിനോടനുബന്ധിച്ച് അയോഗ്യത പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരങ്ങള്‍ സ്പീക്കറിന് ആയിരിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എം.പിമാരുടെയും എം.എല്‍.എമാരുടെയും അയോഗ്യത സംബന്ധിച്ച വിഷയങ്ങളില്‍ സ്ഥിരമായ സ്വതന്ത്ര സമിതി വരുന്നതിനെ കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കണമെന്നും ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. അയോഗ്യത പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരങ്ങള്‍ സ്പീക്കറില്‍ നിക്ഷിപ്തമാക്കുന്നതിന്റെ യുക്തിയില്‍ പാര്‍ലമെന്റ് പുനരാലോചന കൊണ്ടുവരണം.

സ്പീക്കറും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിരിക്കുമ്പോള്‍ അയോഗ്യത പരാതികളില്‍ തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നതിലെ ഔചിത്യവും സുപ്രീം കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് കൂറുമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ അയോഗ്യത നേരിടുന്ന എം.പിമാരും എം.എല്‍.എമാരും ഒരു ദിവസം പോലും തുടരാന്‍ അനുവദിക്കരുതെന്നും കോടതി അറിയിച്ചു.

Expertouch Media Academy – EMA

Comments are closed.