Ultimate magazine theme for WordPress.

റിപ്പബ്ലിക് ദിനം ലത്തീന്‍ സഭ ഭരണഘടന സംരക്ഷണദിനമായി ആചരിക്കും

തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി ഭരണഘടന സംരക്ഷണദിനമായി റിപ്പബ്ലിക് ദിനം ആചരിക്കുവാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് റിപ്പബ്ലിക് ദിനം ലത്തീന്‍ സഭ ഭരണഘടന സംരക്ഷണദിനമായി ആചരിക്കുന്നു.

അതിനാല്‍ ജനുവരി 26 ാം തീയതി കേരളത്തില്‍ മുഴുവനുമുള്ള ലത്തീന്‍ ദൈവാലയങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയുമാണ്. തുടര്‍ന്ന് തിരുവനന്തപുരം പാളയം കത്തീഡ്രലില്‍ രാവിലെ 7 മണിക്കുള്ള ദിവ്യബലിക്കു ശേഷം സൂസപാക്യം മെത്രാപ്പോലീത്താ ഭരണഘടനാ ആമുഖം വായിക്കും.

അതേസമയം വിവിധ അല്‍മായ സംഘടനകള്‍ ഇടവക തലത്തില്‍ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പൗരത്വ വിഷയം രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തില്‍ ഭരണഘടനയുടെ മൗലികത സംരക്ഷിക്കേണ്ടതിനായി ഇത്തരം പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തിരുവനന്തപുരം മീഡിയാ കമ്മീഷന്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കൂടാതെ പൗരത്വം സംബന്ധിച്ച വിഷയങ്ങളില്‍ മതം ഒരു ഘടകമാക്കിയത് ഭരണഘടനകളുടെ അടിസ്ഥാന തത്വങ്ങളില്‍ ഉള്‍പ്പെടുന്ന മതേതരത്വത്തിനു വിരുദ്ധമാണെന്നും വിലയിരുത്തുകയാണ്.

Comments are closed.