Ultimate magazine theme for WordPress.

ഇന്ത്യയുടെ ആണവായുധ ബാലിസ്റ്റിക് മിസൈല്‍ കെ -4 ഇന്നലെ ആന്ധ്ര തീരക്കടലില്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: കരയിലും കടലിലും ആകാശത്തും നിന്ന് ആണവ മിസൈലുകള്‍ പ്രയോഗിക്കാനുള്ള ശേഷി കൈവരിച്ചുകൊണ്ട് ന്തര്‍വാഹിനിയില്‍ നിന്ന് ശത്രു സ്ഥാനങ്ങളിലേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ ആണവായുധ ബാലിസ്റ്റിക് മിസൈല്‍ കെ -4 ഇന്നലെ ആന്ധ്ര സമുദ്രത്തിനടിയില്‍ സ്ഥാപിച്ച പ്ലാറ്റ്‌ഫോമില്‍ നിന്ന വിജയകരമായി പരീക്ഷിച്ചു.

എന്നാല്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ വന്‍ശക്തികള്‍ക്ക് മാത്രമാണ് ഇതുവരെ ഈ ശേഷി ഉണ്ടായിരുന്നത്. 3,500 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ ഇന്നലെ 1500 കിലോമീറ്റര്‍ പരിധിയിലാണ് പരീക്ഷിച്ചത്. തുടര്‍ന്ന് ഈ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. നാവിക സേനയുടെ ആണവ അന്തര്‍വാഹിനിയില്‍ നിന്ന് പ്രയോഗിക്കാന്‍ പ്രതിരോധ ഗവേഷണ സ്ഥാപനം ( ഡി. ആര്‍. ഡി. ഒ ) വികസിപ്പിച്ച രണ്ട് മിസൈലുകളില്‍ ഒന്നാണ് കെ – 4.

എഴുനൂറ് കിലോമീറ്റര്‍ റേഞ്ചുള്ള ബി. ഒ – 5 ആണ് രണ്ടാമത്തെ മിസൈല്‍. നിലവില്‍ ഐ. എന്‍. എസ് അരിഹന്ത് ആണ് ഇന്ത്യയുടെ പ്രവര്‍ത്ത സജ്ജമായ ഏക ആണവ അന്തര്‍വാഹിനി. എന്നാല്‍ ക 4 കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം അരിഹന്ത് അന്തര്‍വാഹിനിയില്‍ വിന്യസിക്കും. പിന്നീട് അന്തര്‍ വാഹിനിയില്‍ നിന്ന് പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തുന്നതാണ്.

Comments are closed.