Ultimate magazine theme for WordPress.

പൗരത്വഭേദഗതി നിയമം : താനറിയാതെ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടലംഘനം തന്നെ ; സംസ്ഥാന സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം തേടിയിരിക്കുകയാണ്.

തുടര്‍ന്ന് സര്‍ക്കാരിന്റേത് ഭരണഘടനയും ചട്ടവും ലംഘിച്ചുള്ള നടപടിയാണെന്നും ഇതില്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കാനാകില്ലെന്നും കൂടാതെ ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനം ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം അറിയിച്ചു.

ഹര്‍ജി നല്‍കാനിടയായ സാഹചര്യം വ്യക്തമാക്കണം. ഗവര്‍ണറെ അറിയിക്കാതിരുന്നത് നടപടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിന് വിശദീകരണം വേണമെന്നുമാണ് ദൂതന്‍ വശം കൊടുത്തയച്ച നോട്ടീസില്‍ ചീഫ്‌സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി തേടേണ്ടെന്നുമാണ് സര്‍ക്കാര്‍വാദിക്കുന്നത്.

പൗരത്വഭേദഗതി നിയമത്തിലും തദ്ദേശ സ്ഥാപന വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും രണ്ട് തട്ടിലാണ്. എന്നാല്‍, ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാസമ്മേളനം ആരംഭിക്കേണ്ടതിനാല്‍ ഗവര്‍ണറെ പ്രകോപിപ്പിക്കാതെ കരുതലോടെയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Comments are closed.