EBM News Malayalam

പൗരത്വ നിയമ ഭേദഗതി : സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നതിനു പിന്നാലെ ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി രാജ്ഭവന്‍ കത്ത് നല്‍കിയത്.

എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.

കൂടാതെ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതേസമയം സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നും വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്നും നിയമമന്ത്രി എ.കെ ബാലന്‍ ഇന്നലെ അറിയിച്ചിരുന്നു.