Ultimate magazine theme for WordPress.

ന്യൂമോണിയയെത്തുടര്‍ന്ന് ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്ന ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു

നേപ്പാള്‍: ന്യൂമോണിയയെത്തുടര്‍ന്ന് ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്ന ഘഗേന്ദ്ര താപ മഗര്‍ (27)അന്തരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ന്യുമോണിയ ബാധിച്ച് പൊക്കാറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു. അന്ത്യം.

67 സെന്റീമീറ്റര്‍ മാത്രം നീളം. ആറര കിലോ ഭാരം. പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച ദിവസം മഗറിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചു. നേപ്പാള്‍ വിനോദ സഞ്ചാര മേഖലയുടെ മുഖമായിരുന്നു മഗര്‍. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുള്ള രാജ്യത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന പേരിലായിരുന്നു നേപ്പാള്‍ ടൂറിസത്തിന്റെ പ്രചാരണം. 1992 ല്‍ ഒക്ടോബര്‍ 14 ന് റൂപ് ബഹാദുറിന്റെയും ദന്‍ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗര്‍ ജനച്ചത്.

Comments are closed.