വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഗവര്‍ണര്‍
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നടത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന് ചട്ടലംഘനം നടത്തിയെന്ന് മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കാന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചിരുന്നു.
അതേസമയം ഭരണഘടനാ തത്ത്വങ്ങളും നിയമവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഗവര്‍ണറാണ്. ഗവര്‍ണറുടെ ചുമതല സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളും സുപ്രീംകോടതി വിധികളുമുണ്ട്. തന്നെ റബ്ബര്‍ സ്റ്റാമ്പ് ആക്കാന്‍ ശ്രമിക്കരുത് – എന്നും അദ്ദേഹം വ്യക്തമാക്കി.