Ultimate magazine theme for WordPress.

ജെഎന്‍യുവില്‍ ചിലര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ; അവരെ ജയിലില്‍ അടയ്ക്കേണ്ടതല്ലേയെന്ന് അമിത് ഷാ

ജബാല്‍പൂര്‍: ജെഎന്‍യു ആക്രമണത്തിന്റെ പേരില്‍ ബിജെപിക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ തുടരുമ്പോള്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവര്‍ ജയില്‍ അര്‍ഹിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയത്.

മധ്യപ്രദേശില്‍ ജബല്‍പൂരില്‍ പൊതു ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യുവില്‍ ചിലര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി. അവരെ ജയിലില്‍ അടയ്ക്കേണ്ടതല്ലേ? രാഹുല്‍ ബാബയും കെജ്രിവാളും ജെഎന്‍യുവിലെ അവരെ രക്ഷിക്കണം, രക്ഷിക്കണം എന്ന് പറയുന്നു. അവര്‍ നിങ്ങളുടെ കസിന്‍ സഹോദരന്‍മാരാണോ? എന്ന് അമിത് ഷാ ചോദിച്ചു.

അതേസമയം 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന ഒരു പരിപാടിക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ജെഎന്‍യു വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Comments are closed.