കൊല്‍ക്കത്തയില്‍ പ്രതിപക്ഷത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി
കൊല്‍ക്കത്ത: ബംഗാള്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം കൊല്‍ക്കത്തയില്‍ രാമകൃഷ്ണ മിഷന് ആസ്ഥാനമായ ബെലൂര്‍ മാതില് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ആരുടെയും പൗരത്വം പിടിച്ചെടുക്കാനുള്ളതല്ലെന്നും അത് പൗരത്വം നല്‍കുന്നതാണെന്നും പറഞ്ഞു.
പാക്കിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മ ഗാന്ധി ഉള്‍പ്പെടെ വിശ്വസിച്ചിരുന്നതെന്നും രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വര്‍ഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാക്കിസ്ഥാന് ഉത്തരം പറയണമെന്നും അദേഹം പറയുന്നു.
100 ഊര്‍ജ്ജസ്വലരായ യുവാക്കളെ തരൂ ഞാന്‍ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തി എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊര്‍ജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദേഹം വ്യക്തമാക്കി. പൗരത്വ നിയമം ആരുടെയും പൗരത്വം പിടിച്ചെടുക്കാനുള്ളതല്ല, അത് പൗരത്വം നല്‍കുന്നതാണ് മോഡി കൂട്ടിച്ചേര്‍ത്തു. അതേസമയം മന:പൂര്‍വം രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസിലാക്കാന്‍ തയാറല്ലെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുംഗ മോഡി പറയുന്നു.