EBM News Malayalam

അമേരിക്കയെ ഇറാഖില്‍ നിന്ന് തുരത്തുകമാത്രമാണ് തീരുമാനിച്ചിരുന്നുവെന്ന് ഇറാന്‍ സൈനിക കമാന്റര്‍

ടെഹ്റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയിരുന്നതായും എന്നാല്‍ ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ എന്നും ഇറാന്‍ സൈനിക കമാന്റര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ആക്രമണവിവരം ഇറാന്‍ മുന്‍കൂട്ടി ഇറാഖിനെ അറിയിച്ചതായും ഇറാഖ് വിവരം അമേരിക്കയ്ക്ക് കൈമാറിയതായും അമേരിക്ക തന്നെ വെളിപ്പെടുത്തിയിരിന്നു. മറ്റ് ചില നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു.

ഉഗ്രശേഷിയുള്ള ആയുധങ്ങളല്ല ഇറാന്‍ പ്രയോഗിച്ചതെന്നാണ് പ്രധാനം. സൈനികാസ്ഥാനത്തിലെ ആക്രമണശേഷം ഇനി ആക്രമണങ്ങളുണ്ടാകില്ല, അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന ആവശ്യങ്ങള്‍ ഇറാന്‍ മധ്യസ്ഥര്‍ വഴി അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം അമേരിക്കയെ ഇറാഖില്‍ നിന്ന് തുരത്തുകമാത്രമാണെന്ന് തീരുമാനിച്ചിരുന്നുവെന്നാണ് സൈനിക കമാന്റര്‍ പറയുന്നത്.