Ultimate magazine theme for WordPress.

കളിയിക്കാവിളയില്‍ എ.എസ്.ഐ യെ വെടിവച്ചുകൊന്നത് ഭീകരാക്രമണമാണെന്ന് തമിഴ്‌നാട് പൊലീസ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചുകൊന്നത് ഭീകരാക്രമണമാണെന്നും തമിഴ്‌നാട് പൊലീസ് ഇവര്‍ക്ക് ഭീകര വര്‍ഗീയ സംഘടനാബന്ധവും കേസ് അന്വേഷണത്തിനിടെ തമിഴ്‌നാട് പൊലീസ് നിരന്തരം ഇവരുടെ വീടുകളില്‍ പരിശോധന നടത്തി കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183അ യില്‍ അബൂ ഹനീഫയുടെ മകന്‍ അബ്ദുല്‍ ഷെമീം (25), മുഹമ്മദ് യൂസഫിന്റെ മകന്‍ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്നാണ് സംശയം. മറ്റ് ഒമ്പത് പേര്‍ കൂടി ആക്രമണത്തിന് പിന്നിലുണ്ട്. പലവഴിക്ക് രക്ഷപ്പെട്ട ഇവര്‍ക്കായി തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ക്രൈംബ്രാഞ്ചും തമിഴ്‌നാട് പൊലീസിന്റെ മൂന്ന് സംഘങ്ങളും അന്വേഷണം നടത്തുകയാണ്.

കൂടാതെ തെക്കന്‍ തമിഴ്‌നാട്ടിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് മുഖ്യപങ്കുള്ളതായാണ് വിവരം. അതേസമയം പൊലീസ് ഇവരുടെ സഹോദരിമാരെ പിടിച്ചുതള്ളിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നും ആരോപണം ഉയരുകയാണ്. കൂടാതെ ഷമീം 2014ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി ഓഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.

ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരടക്കം നാല് പേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്‌നാട് ഇന്റലിജന്‍സ് രണ്ടാഴ്ചമുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments are closed.