EBM News Malayalam

പൗരത്വ നിയമം : മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധം

ലണ്ടന്‍: പൗരത്വ നിയമഭേദഗതിയില്‍ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ അണിചേരുകയും ലണ്ടന്‍ നഗരത്തിലെ പാര്‍ലമെന്റ് സ്‌ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയന്‍ മാതൃകയില്‍ സമാധാനപരമായ പ്രതിക്ഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, ജിഐഎഫ്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോട് കൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അതേസമയം പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു. ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആരോപിച്ചിരുന്നു.